പിസി ചാക്കോയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് ടിപി പീതാംബരന് മാസ്റ്റര്‍. എന്‍സിപിയുമായി നല്ല ബന്ധമാണ് ചാക്കോയ്ക്ക് ഉള്ളതെന്നും അദ്ദേഹത്തിന് യോജിച്ചു പോകാവുന്ന പാര്‍ട്ടിയാണ് എന്‍സിപിയെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
എന്നാല്‍ ഇത് സംബന്ധിച്ച് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടന്നിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തേക്കാള്‍ ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് സംഭാവന നല്‍കനാകുമെന്നും ചാക്കോയെ പരിപൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടുവെന്ന പ്രഖ്യാപനം വരുന്നത്. പാര്‍ട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജി വച്ചത്.


