തിരുവനന്തപുരം ഇടതുമുന്നണിയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം ഇന്ന് പൂര്‍ത്തിയാകും. സിപിഎം 15, സിപിഐ 4, കേരള കോണ്‍ഗ്രസ്(എം) ഒന്ന് വീതം സീറ്റുകളില്‍ മത്സരിക്കും. രണ്ടാമതൊരു സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം മുന്നണി അംഗീകരിക്കില്ല.
വൈകിട്ട് നാലിന് എ.കെ.ജി സെന്ററിലാണ് യോഗം. തുടര്‍ന്ന് സീറ്റ് വിഭജനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐ സംസ്ഥാന കൗണ്‍സിലും ചേരുന്നുണ്ട്. നാളെയും മറ്റന്നാളും സിപിഎം സംസ്ഥാന സമിതിയും യോഗം ചേരും.
സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്ക് പുറമേ എക്സാലോജിക്ക് ഉള്‍പ്പെടെയുള്ള വിവാദങ്ങളും നേതൃയോഗങ്ങളില്‍ ചര്‍ച്ചയാകും. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വിദേശ, സ്വകാര്യ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളും ചര്‍ച്ചയായേക്കും.