ഒരോ തെരഞ്ഞെടുപ്പും നേരിടുമ്പോള്‍ യുഡിഎഫിന് എതിരാളികളെക്കാള്‍ തലവേദന സൃഷ്ടിക്കുന്നത് ഗ്രൂപ്പ് കളിയാണെന്ന് കാലങ്ങളായി കാണുന്നതാണ്. ഇത്തവണ ഗ്രൂപ്പ് നോക്കി സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കില്ലെന്നും വിജയ സാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ബാധകമെന്നും ദേശീയ നേതൃത്വം മുന്നറിയിപ്പ് നല്‍കിയതുമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന നേതാക്കളും സമ്മതം അറിയിച്ചു. എന്നാല്‍ സീറ്റ് നിര്ണയത്തോടടുത്തപ്പോള് ഈ വാക്കുകള്‍ പാഴ്വാക്കാകുയാണ്. എല്ലാ തെരഞ്ഞെടുപ്പിനെയും പോലെ ഇത്തവണയും ഗ്രൂപ്പ് കളിയില്‍ വലിയ മാറ്റമൊന്നും നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും കാണുന്നില്ല. ഈ അവസരത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകയായ ഷീബ രാമചന്ദ്രന് ഗ്രൂപ്പ് കളിയെ വിമര്‍ശിച്ചു കൊണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മാതൃകയാക്കാവുന്ന വസ്തുതകളുമായി രംഗത്ത് വന്നിട്ടുള്ളത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഷീബ വിമര്‍ശനങ്ങളും വസ്തുതകളും വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറല്‍ ആകുകയാണ്.
കഴിഞ്ഞ തവണ ഘടക കക്ഷികള്‍ മല്‍സരിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും അവര്‍ ജയിച്ചു. പക്ഷേ കോണ്‍ഗ്രസ് ഭൂരിപക്ഷം മണ്ഡലങ്ങളിലും തോറ്റു. എന്താണു കാര്യം. ഗ്രൂപ്പ്,.. ഗ്രൂപ്പ്… ഗ്രൂപ്പ്.., പക്ഷേ ഓരോ ഗ്രൂപ്പുകാരനും ഒരു കാര്യം മനസ്സിലാക്കുക. എതിര് ഗ്രൂപ്പുകാരാനായ രമേശ് ചെന്നിത്തല മുഖ്യനായാല് ആ മന്ത്രിസഭയില്‍ നമ്മുടെ ഗ്രൂപ്പുകാരായ മൂന്നു നാലു മന്ത്രിമാരെങ്കിലും കാണും.
എതിര് ഗ്രൂപ്പുകാരനായ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയാലും മന്ത്രിസഭയില്‍ നമ്മുടെ ഗ്രൂപ്പുകാരായ മൂന്നു നാല് മന്ത്രിമാര്‍ കാണും. മുല്ലപ്പള്ളി മുഖ്യമന്ത്രി ആയാലും അങ്ങനെ തന്നെ. എന്തായാലും നമ്മുടെയും കൂടെ നില്‍ക്കുന്നവരുടേയും പല കാര്യങ്ങളും നടത്താന്‍ കഴിയും. ഇത് കോണ്‍ഗ്രസ് അനുഭാവി മുതല്‍ KPCC ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ക്ക് ബാധകമാണ്.
ഗ്രൂപ്പുകാരനെ തോല്‍പ്പിച്ചാലോ? മന്ത്രിസഭയേ ഉണ്ടാവില്ല. CPMന്റെ ആട്ടും തുപ്പും ഏറ്റ് കാലം കഴിക്കാം ചിലപ്പോള്‍ വര്‍ഷങ്ങളോളം!. അവരുടെ കീഴില്‍ ആത്മാഭിമാനം നഷ്ടപ്പെട്ട് കഴിയേണ്ടിവരും. അവര്‍ നമ്മുടെ ഗ്രൂപ്പ് തോറ്റെന്നു പറയില്ല. കോണ്‍ഗ്രസ് തോറ്റു എന്നു പറയും UDF തോറ്റു എന്നു പറയും.
ഇന്ത്യയെ- ലോകത്തെ 5 ാമത്തെ സാമ്പത്തിക ശക്തിയാക്കിയ മഹാ പ്രസ്ഥാനമാണു കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസ് തോല്ക്കാന് പാടില്ല. സ്വാതന്ത്ര്യ സമര സേനാനികള്‍ അനുഭവിച്ച ത്യാഗത്തിന്റെ ആയിരത്തിലൊന്നു ത്യാഗം ചെയ്യാന്‍ ഇത്തവണ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് പറഞ്ഞാണ് ഷീബ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഷീബ രാമചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ തവണ ഘടക കക്ഷികള്‍ മല്‍സരിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും അവര്‍ ജയിച്ചു.
പക്ഷേ കോണ്‍ഗ്രസ് ഭൂരിപക്ഷം മണ്ഡലങ്ങളിലും തോറ്റു
ഇടുക്കിയിലും കോണ്‍ഗ്രസ് മല്‍സരിച്ച 3 ലും തോറ്റു ഘടകകക്ഷി 2 ലും ജയിച്ചു.
എന്താണു കാര്യം.
ഗ്രൂപ്പ്,.. ഗ്രൂപ്പ്… ഗ്രൂപ്പ്
പക്ഷേ ഓരോ ഗ്രൂപ്പുകാരനും ഒരു കാര്യം മനസ്സിലാക്കുക.
എതിര് ഗ്രൂപ്പുകാരാനായ രമേശ് ചെന്നിത്തല മുഖ്യനായാല് ആ മന്ത്രിസഭയില്‍ നമ്മുടെ ഗ്രൂപ്പുകാരായ മൂന്നു നാലു മന്ത്രിമാരെങ്കിലും കാണും
എതിര് ഗ്രൂപ്പുകാരനായ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയാലും മന്ത്രിസഭയില്‍ നമ്മുടെ ഗ്രൂപ്പുകാരായ മൂന്നു നാല് മന്ത്രിമാര്‍ കാണും.
മുല്ലപ്പള്ളി മുഖ്യമന്ത്രി ആയാലും അങ്ങനെ തന്നെ.
എന്തായാലും നമ്മുടെയും കൂടെ നില്‍ക്കുന്നവരുടേയും പല കാര്യങ്ങളും നടത്താന്‍ കഴിയും.
ഇത് കോണ്‍ഗ്രസ് അനുഭാവി മുതല്‍ KPCC ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ക്ക് ബാധകമാണ്.
ഗ്രൂപ്പുകാരനെ തോല്‍പ്പിച്ചാലോ ?
മന്ത്രിസഭയേ ഉണ്ടാവില്ല.
CPM ന്റെ ആട്ടും തുപ്പും ഏറ്റ് കാലം കഴിക്കാം ചിലപ്പോള്‍ വര്‍ഷങ്ങളോളം !
അവരുടെ കീഴില്‍ ആത്മാഭിമാനം നഷ്ടപ്പെട്ട് കഴിയേണ്ടിവരും.
അവര്‍ നമ്മുടെ ഗ്രൂപ്പ് തോറ്റെന്നു പറയില്ല.
കോണ്‍ഗ്രസ് തോറ്റു എന്നു പറയും UDF തോറ്റു എന്നു പറയും .നിന്റെയൊക്കെ പാര്‍ട്ടി തോറ്റു എന്നു പറയും.
UDF ജയിക്കേണ്ടത് നമ്മുടെ സ്വകാര്യമായ ആവശ്യമാണ്
നമ്മളെ ചുറ്റിപ്പറ്റി നില്ക്കുന്നവരുടെ ആവശ്യമാണ്.
കാലങ്ങളോളം ആത്മാഭിമാനം വ്യണപ്പെട്ട് കഴിയാന്‍ നമുക്കാവില്ല.
നമുക്ക്
അഭിമാനത്തോടെ
അഹങ്കാരത്തോടെ
നെഞ്ചുവിരിച്ചു നടക്കണം
നമ്മള് കയറി ചെല്ലുന്ന ഓഫീസുകള്‍ നമ്മളെ മാനിക്കണം
നമ്മുടെ കൂടെയുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കണം.
കോണ്‍ഗ്രസ്
നമ്മുടെ സിരകളിലെ ചോരയാണ്.
നമ്മുടെ ഹൃദയത്തോട് ഒട്ടി നില്ക്കുന്ന പ്രസ്ഥാനമാണ്.
മഹാത്മാഗാന്ധിയും
നെഹ്റുവും ഇന്ദിരയും നയിച്ച പ്രസ്ഥാനമാണ്.
കേരളത്തില്‍ C. കേശവന്റെയും, പട്ടം താണുപിള്ളയുടേയും, ഇ. മൊയ്തു മൗലവിയുടേയും, TM വര്‍ഗ്ഗീസിന്റേയും, കേളപ്പജിയുടേയുമൊക്കെ പ്രസ്ഥാനമാണു കോണ്‍ഗ്രസ്.
ബ്രിട്ടീഷുകാര്‍
എല്ലും തോലുമാക്കിയ ഇന്ത്യയെ,
പശുവിന്റേയും പാമ്പാട്ടിമാരുടേയും ഇന്ത്യയെ – ലോകത്തെ 5 ആമത്തെ സാമ്പത്തിക ശക്തിയാക്കിയ മഹാ പ്രസ്ഥാനമാണു കോണ്‍ഗ്രസ്.
ആ കോണ്‍ഗ്രസ് തോല്ക്കാന് പാടില്ല
സ്വാതന്ത്ര്യ സമര സേനാനികള്‍ അനുഭവിച്ച ത്യാഗത്തിന്റെ ആയിരത്തിലൊന്നു ത്യാഗം ചെയ്യാന്‍ ഇത്തവണ തയ്യാറാവുക.-
ഹൃദയപൂര്‍വ്വം
ഷീബ രാമചന്ദ്രന്
https://www.facebook.com/sheeba.ramachandran/posts/4034503016571853


