തിരുവനന്തപുരം: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതും തോല്ക്കുന്നതും നോക്കി നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സി.പി.എമ്മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടിയേരി ബാലകൃഷ്ണന്
അതേസമയം, മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്നും തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടയെന്നും കോടിയേരി അറിയിച്ചു. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന് ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്താനാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തെ മതനിരപേക്ഷമായി നിലനിര്‍ത്തുക എന്നത് മാത്രമാണ് സര്‍ക്കാരിന്റെ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.


