തിരുവനന്തപുരം: ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂര്‍. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിലെ അഴിമതി അന്വേഷിക്കണം. അഴിമതിയുണ്ടെന്ന് ബോധ്യമായതിനാലാണ് അനുമതി റദ്ദാക്കിയത്. നിയമപരമായിരുന്നു എങ്കില്‍ റദ്ദാക്കണ്ടതില്ലായിരുന്നുവല്ലോ എന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
യു.ഡി.എഫിന്റ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്ത് കൊണ്ട് വരണമെന്നും അദേഹം ആവശ്യപ്പെട്ടു.


