ഇടുക്കി : സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഭാഗമായി ഇടുക്കി നിയോജക മണ്ഡലത്തില്‍ എത്തിയ ഡീന്‍ കുര്യാക്കോസിന് വിവിധ പഞ്ചായത്തുകളില്‍ ആവേശകരമായ സ്വീകരണം. സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഉദ്ഘാടനം രാവിലെ ഉപ്പുതോട് ജംഗ്ഷനില്‍ യുഡിഎഫ് ജില്ല കണ്‍വീനര്‍ എം.ജെ ജേക്കബ് നിര്‍വഹിച്ചു. നിയോജകമണ്ഡലം ചെയര്മാന് എം.കെ പുരുഷോത്തമന് അധ്യക്ഷത വഹിച്ചു.
ജോയി വെട്ടിക്കുഴി, ജോയി കൊച്ചുകരോട്ട്, എ.പി ഉസ്മാന്, എം.ഡി അര്ജുനന്, അനീഷ് ജോര്‍ജ്, വിജയകുമാര്‍ മറ്റക്കര, കെ.ബി സെല്‍വം, വി.ഡി ജോസഫ്, അനില്‍ ആനക്കരാട്ട്, ജോബി തയ്യില്‍, വി.എം ഫ്രാന്‍സിസ്, അനീഷ് ചേനക്കര, വര്‍ഗീസ് വെട്ടിയാങ്കല്‍, സണ്ണി മാത്യു, സണ്ണി പുല്‍ക്കുന്നേല്‍, ടോമി ചേനംമാക്കാല്, തോമസ് മൈക്കിള്‍, അപ്പച്ചന് അയ്യുണ്ണി എന്നിവര്‍ സംസാരിച്ചു.
ചാലിസിറ്റി, കൊച്ചുകരിമ്പന്‍, വിമലഗിരി, മഠത്തും കടവ്, മരിയാ പുരം, ഇടുക്കി, നാരകക്കാനം, കട്ടിംഗ്, കാല്‍വരി മൌണ്ട്, അല്‍ഫോന്‍സാ നഗര്‍, ഈട്ടിക്കവല, പാണ്ടിപ്പാറ, തങ്കമണി, നീലിവയല്‍, പ്രകാശ്, ഉദയഗിരി, പുഷ്പഗിരി, മൈക്ക് കവല, കമാക്ഷി, പാറക്കടവ്, കാര്‍മല്‍ സിറ്റി, എട്ടാം മൈല്‍, വാഴവര എന്നിവിടങ്ങളില്‍ കനത്ത വെയിലിനെ അവഗണിച്ചു ജനങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഗംഭീര സ്വീകരണം നല്കി.
ഉച്ചക്ക് ശേഷം നിര്‍മലസിറ്റിയില്‍ കാണിക്കൊന്നയും പഴവര്‍ഗങ്ങളും നല്കി ജനങ്ങള്‍ ഡീനിനെ വരവേറ്റു. കൊങ്ങിനി പടവ്, വെള്ളയാം കുടി, വെട്ടിക്കുഴ കവല, നാത്തൂകല്ല്, വലിയപാറ, കൊച്ചു തോവാള, പേഴും കവല, പാറക്കടവ്, വട്ടക്കുന്നേല്‍ പടി, കുരിശുപള്ളി കവല, അമ്പലകവല, വള്ളക്കടവ്, ഐ.ടി.ഐ പടി, ഗവ. കോളേജ്, സുവര്‍ണ്ണ ഗിരി എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നാട്ടുകാര്‍ ഗംഭീര വരവേല്‍പ്പ് നല്കി.
വൈകിട്ട് സുവര്‍ണ്ണ ഗിരി, പൊന്നികവല, ഇരുപതേക്കര്‍, നരിയംപാറ, വെങ്ങാലൂര്‍ കട, മേപ്പാറ, കല്‍ത്തൊട്ടി, കിഴക്കേമാട്ടുക്കട, വെള്ളിലാംകണ്ടം, കോടാലി പാറ, സ്വരാജ്, പള്ളിസിറ്റി, കോഴിമല, മറ്റപ്പിള്ളി, ലബ്ബക്കട, കാഞ്ചിയാര്‍, പേഴുംകണ്ടം എന്നി പ്രദേശങ്ങളില്‍ എത്തി സ്വീകരണം ഏറ്റുവാങ്ങിയ ശേഷം കാക്കാട്ടുകടയില് പ്രചരണം സമാപിക്കും.


