കത്ത് വിവാദത്തില്‍ നഗരസഭയില്‍ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. കോര്‍പ്പറേഷനുള്ളില്‍ സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എസ്.സലീമിനെ ബി ജെ പി കൗണ്‍സിലര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ടു.
യുഡിഎഫ് കൗണ്‍സിലര്‍മാരും കോര്‍പ്പറേഷനില്‍ പ്രതിഷേധിക്കുന്നുണ്ട്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറെ കയ്യേറ്റം ചെയ്തെന്നാണ് സിപിഎമ്മിന്റെ ആരോപണം.