കോവിഡ് ഭേദമായി സിപിഎം പി.ബി.അംഗം കോടിയേരി ബാലകൃഷ്ണനും കുടുംബവും ആശുപത്രി വിട്ടു. കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
കുറച്ചു ദിവസത്തേക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ട എന്നാണ് തീരുമാനം. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയായിരുന്നു കോടിയേരി ബാലകൃഷ്ണന്, ഭാര്യ വിനോദിനി, മകന് ബിനോയ് കോടിയേരിയുടെ മക്കളായ വിനായക്, കാര്‍ത്തിക് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


