ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു.ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറിന്റെ കൈയില്‍ നിന്നും പത്മജ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.ഡല്‍ഹിയിലെത്തിയ പത്മജ പ്രകാശ് ജാവഡേക്കറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ബിജെപി ദേശീയ ആസ്ഥാനത്ത് എത്തിയത്.