കോട്ടയം: മുന്‍ എംഎല്‍എയും സിപിഐ നേതാവുമായിരുന്ന പി നാരായണന് (68) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഏ റെ നാളയായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയാണ് മരിച്ചത്.
1998 ലെ ഉപതെരഞ്ഞെടുപ്പിലാണ് വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തുന്നത്. 2001 ലെ തെരഞ്ഞെടുപ്പിലും വൈക്കത്തുനിന്ന് വിജയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം, വൈക്കം നഗരസഭ വൈസ് ചെയര്മാന്, സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകുന്നേരം 5ന് വൈക്കം നഗരസഭ ശ്മശാനത്തില്‍ നടക്കും.


