ഒഡീഷ: നരേന്ദ്രമോദി, നവീന്‍ പട്നായിക് സര്‍ക്കാരുകള്‍ സമ്പന്നര്‍ക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മൂന്ന് രൂപ കര്ഷകന് നല്കിയപ്പോള് തന്റെ വ്യവസായികളായ സുഹൃത്തുക്കളുടെ മൂന്നര ലക്ഷം കോടി രൂപയാണ് മോദി എഴുതി തള്ളിയതെന്നും രാഹുല്‍ വിമര്‍ശിച്ചു. ലോക്സഭാ നിയമസഭാ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒഡീഷയിലെ കലഹന്ദയില് എത്തിയതായിരുന്നു അദ്ദേഹം. അതേസമയം ഒഡീഷയില്‍ പുതിയ പ്രഖ്യാപനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ഒഡീഷയില്‍ അധികാരത്തില്‍ വന്നാല്‍ രണ്ടര മണിക്കൂറിനുള്ളില്‍ കര്‍ഷകര്‍ക്ക് 2600 രൂപ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒഡീഷയില്‍ അധികാരത്തിലെത്തിയാല്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാകും കോണ്‍ഗ്രസ് പ്രഥമപരിഗണന നല്‍കുക. ട്രൈബല്‍ ബില്‍ ഒഡീഷയില്‍ നടപ്പിലാക്കും. ഡല്‍ഹിയില്‍ നിന്നും റിമോട്ട് കണ്ട്രോള് വഴി മോദിയാണ് ഒഡീഷയിലെ ഭരണം നിയന്ത്രിക്കുന്നതെന്ന് പറഞ്ഞ രാഹുല്‍ ഒഡീഷയിലെ ചിട്ടി തട്ടിപ്പ് കേസില്‍ ബി.ജെ.ഡി നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. കലഹന്ദിക്ക് പുറമെ ഭവാനി പട്നയിലെ റാലിയും രാഹുല്‍ പങ്കെടുക്കുന്നുണ്ട്. ഈമാസം 15ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഒഡീഷയില്‍ എത്തുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇടക്കാല ബജറ്റില്‍ മോദി സര്‍ക്കാര്‍ കര്ഷകര്രെയും സാധാരക്കാരേയും ലക്ഷ്യം വെച്ച് പുതിയ വാഗ്ദാനങ്ങളും പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപ്പാക്കാത്ത’ പ്രഖ്യാപനങ്ങളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 15 ലക്ഷം രൂപ തനിക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയില്ലെന്നും എന്നാല്‍ പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വാഗ്ദാനം നല്‍കാമെന്ന തന്റെ പ്രഖ്യാപനം തീര്‍ച്ചയായും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒറീസയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. മോദിയുടെ പല നടപ്പാകാത്ത വാഗ്ദാനങ്ങളേയും രാഹുല്‍ കണക്കിന് വിമര്‍ശിച്ചു.
കര്‍ഷകര്‍ ബിജെപിയെ കയ്യൊഴിഞ്ഞതോടെയാണ് രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അവര്‍ക്ക് നഷ്ടമായത്. കര്‍ഷകരെ ജനതയെ മുന്നില്‍ കണ്ടാണ് അധികാരത്തിലെത്തുന്ന സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന വാഗ്ദാനം രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ചത്.


