മൂവാറ്റുപുഴ: അഴിമതിക്കെതിരെ വിട്ടുവീഴ്ചക്ക് കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറല്ലന്ന് മുന്‍ എം എല്‍ എ വിടി ബല്‍റാം പറഞ്ഞു. മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍ നാടന്‍ എം എല്‍എക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മുവാറ്റുപുഴ – മഞ്ഞള്ളൂര്‍ ബ്ലോക്ക് കമ്മിറ്റികള്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബല്‍റാം. അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയത്തിന് പാര്‍ട്ടി ഒരുക്കമല്ലെന്നും ബല്‍റാം പറഞ്ഞു.
വീണ വിജയന്റെയും സ്ഥാപനങ്ങളുടെയും പേരില്‍ എത്തുന്ന കോടികളെ കുറിച്ച് മുഖ്യമന്ത്രി പാലിക്കുന്ന മൗനം വെടിയണമെന്നും ബല്‍റാം ആവശ്യപ്പെട്ടു. മാത്യുവിനെ വ്യക്തിപരമായി അക്രമിക്കാനും ആക്ഷേപിക്കാനുമുള്ള സിപിഎം ശ്രമത്തെ പൊതുജനം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളഞ്ഞതായും ബല്‍റാം പറഞ്ഞു.
ചടങ്ങില്‍ കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍
അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം പി, മാത്യു കുഴല്‍ നാടന്‍ എം എല്‍ എ, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍ എം പി . കെ. ഫ്രാന്‍സിസ് ജോര്‍ജ് , മുന്‍ എം എല്‍ എ ജോസഫ് വാഴക്കന് , കെ.പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന് , എ.മുഹമ്മദ് ബഷീര്‍, യു.ഡി എഫ് ചെയര്മാന് കെ.എം സലിം മുനിസിപ്പല്‍ ചെയര്മാന് പി പി എല്‍ദോസ് , മുഹമ്മദ് പനയ്ക്കല്‍, വര്‍ഗീസ് മാത്യു, ജിന്റോ ജോണ്‍ എന്നിവര്‍ സംസാരിച്ചു. സുഭാഷ് കടയ്ക്കാട് സ്വാഗതം പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനവും നടന്നു. ഡി സി സി, ബ്ലോക്ക് , മണ്ഡലം ഭാരവാഹികളും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും പ്രകടനത്തിന് നേത്യത്വം നല്കി.


