രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ നിന്ന് 8 അംഗങ്ങൾ. കന്യാകുമാരി മുതൽ കാശ്മീർ വരെ 150 ദിവസങ്ങളിലായി നടത്തുന്ന യാത്രയിൽ 117 സ്ഥിരം അംഗങ്ങളുണ്ട്. അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ചാണ്ടി ഉമ്മൻ, യൂത്ത് മഞ്ജു സംസ്ഥാന സെക്രട്ടറി ജികുട്ടൻ, കെഎസ് യു ജനറൽ സെക്രട്ടറി നബീൽ നൗഷാദ്, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രൻ (പെരുമ്പാവൂർ) പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ഫാത്തിമ, കെ ബെന്നി, സേവാസംഘം മുൻ അധ്യക്ഷൻ എം ഇ സലാം, ഗീത കൃഷ്ണൻ എന്നിവർ പദയാത്രയിൽ കേരളത്തിൽ നിന്ന് ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരം പരിപാടി അംഗങ്ങൾ.
രാജ്യസഭാംഗമായ മുകൾ വാസനിക്, ദിഗ്വിജയ സിങ് എന്നിവർ അഭിമുഖം നടത്തിയാണ് താൻ തിരഞ്ഞെടുത്തതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. 3,500 കിലോ മീറ്റർ ദൂരം നടക്കുന്നതിന് അവിടെമുണ്ടോ എന്ന് ചോദിച്ചതായും അദ്ദേഹം കൂട്ടി ചേർത്തു.
ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന പദയാത്രയുടെ ഭാഗമാകാൻ സാധിച്ചത് സ്വപ്ന സാക്ഷാത്കാരമാണെന്ന് നബീൽ നൗഷാദ് പറഞ്ഞു. സെപ്റ്റംബർ 7നാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. 12 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നു പോകും.


