കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിക്കിന്ന് 85. നേതാക്കളുടേയും പ്രവര്‍ത്തകരുടേയും സ്വന്തം വയലാര്‍ജി. സ്നേഹിച്ചും ശാസിച്ചും പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തിയ പ്രീയനേതാവിന്റെ ചരിത്രവരവിനെ ഓര്‍മ്മിപ്പിച്ച് അരുമശിഷ്യന് കോണ്‍ഗ്രസ് വക്താവ് അഡ്വ. അനില്‍ ബോസിന്റെ ഫെയ്സ് ബുക്ക് പോസറ്റിലൂടെ
വയലാര്‍ രവി – @ 85 ജന്മദിനാശംസകള്
———————-
ചരിത്രം ആലപ്പുഴ എസ്.ഡി കോളേജിലെ ഒരു മാഞ്ചുവട്ടില്‍ കാത്തു നിന്നു . അവിടെ ഒരു പേരിടല്‍ ചടങ്ങ് നടക്കുന്നു…
‘വയലാര്‍ രവി ‘ അത് മതി.
അവര്‍ തീര്‍ത്തു പറഞ്ഞു. ഈ പേരില്‍ ആണെങ്കില്‍ മാത്രം, തന്നെ ഞങ്ങള്‍ കോളേജ് ഇലെക്ഷനില്‍ പ്രസംഗിക്കാന്‍ അനുവദിക്കാം.
ആലപ്പുഴ SD കോളേജിലെ രണ്ടു മുതിര്‍ന്ന വിദ്യാര്‍ത്ഥി യൂണിയന് സുഹൃത്തുക്കള്‍
M. K. രവീന്ദ്രന് എന്ന
ഇളമുറക്കാരനോട് പറഞ്ഞു. കോളേജ് ഇലെക്ഷനില്‍ ഒന്ന് പ്രസംഗിക്കാന്‍ ഈ പേരുമാറ്റം അംഗീകരിക്കുകയെ ആ പൊടി മീശക്കാരന് പയ്യന് നിവര്ത്തിയുള്ളായിരുന്നു.
തുടര്‍ന്ന് മുതിര്‍ന്ന സുഹൃത്തുക്കള്‍ ഒരു ചെറിയ നോട്ടീസ് അടിച്ചു കോളേജില്‍ വിതരണം ചെയ്തു. ISU നേതാവ് വയലാര്‍ രവി കോളേജില്‍ പ്രസംഗിക്കുന്നു.
കോളേജ് ഒന്നടങ്കം അതുവരെ കേട്ടിട്ടും, കണ്ടിട്ടും ഇല്ലാത്ത ഒരു വലിയ നേതാവിനെ കാണാന്‍ അന്ന് തടിച്ചുകൂടി. അപ്പോള്‍ തങ്ങള്‍ അതുവരെ കണ്ട M.K.രവീന്ദ്രന് എന്ന വിദ്യാര്‍ത്ഥി സ്റ്റേജിലേക്ക് കയറി.
ആവേശം വിതറിയ ഇരുപത് മിനിറ്റ് പ്രസംഗം കഴിഞ്ഞു വേദിയില്‍ നിന്നിറങ്ങിയത് പിന്നീട് കേരളം കണ്ട എക്കാലത്തെയും വലിയ വിദ്യാര്‍ത്ഥി നേതാവായ ‘വയലാര്‍ രവി’ ആയിരുന്നു.
പേര് മാറ്റം വേണം എന്ന് വാശി പിടിച്ച ആ അജ്ഞാത സുഹൃത്തുക്കള്‍ ഒരിക്കലും വിചാരിചിച്ചുണ്ടാവില്ല, ആ പേരുകാരന് പിന്നീട് കേരളത്തിലെയും, ഇന്ത്യയിലെയും രാഷ്ട്രീയ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു മുന്നേറുന്നവനാകും എന്ന്.
അതങ്ങനെ ആണ് കാലം ചില പ്രിത്യേക നിമിഷങ്ങളില്‍ ചില അത്ഭുത ചേരുവകള്‍ സൃഷ്ട്ടിക്കും. അത് ചരിത്രം ആകും….
ഹിമാലയം പോലെ, ഗംഗ പോലെ ആയിരത്തി തൊള്ളായിരത്തി അറുപതുകളിലെയും, എഴുപതുകളിലെയും വിദ്യാര്‍ത്ഥികളുടെയും ചെറുപ്പക്കാരുടെയും, മനസ്സില്‍ ആ പേര് പതിഞ്ഞു.
“വയലാര്‍ രവി. ´´
വയലാര്‍ രവി എന്ന രാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയ സഞ്ചാരം അന്ന് എസ് ഡി കോളേജില്‍ നിന്ന് തുടങ്ങി… ചരിത്രം അത് രേഖപ്പെടുത്തി.