തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ മെത്രാന് കായല്‍ നികത്താന്‍ നല്കിയ അനുമതി യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രി എ.കെ. ബാലന് കമ്മിറ്റിയുടെ ശിപാര്‍ശയിലാണു മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ടത്. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു സര്‍ക്കാര്‍ തുടര്‍ന്നുള്ള പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ കന്പനിയായ റെക്കിന്ഡോയ്ക്കാണു കായല്‍ നികത്താന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുമതി നല്‍കിയത്. 400 ഏക്കര്‍ ഭൂമിയാണു ടൂറിസം വില്ലേജിനായി കന്പനിക്കു നല്‍കിയത്.

