കൊച്ചി : ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന ‘കക്കുകളി’എന്ന നാടകത്തെയും ഹൈന്ദവ ഭക്ത സ്ത്രീകളെ അപമാനിക്കുന്ന ‘മീശ’ എന്ന നോവലിനെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് പിന്തുണച്ച ചില രാഷ്ട്രീയ പാര്‍ട്ടികള്‍, ‘ദി കേരള സ്റ്റോറി’എന്ന സിനിമയുടെ ട്രെയ്ലര് പുറത്തുവന്നപ്പോഴക്കും ഹാലിളകുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പും ആത്മ വഞ്ചനയും ആണെന്ന് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ സംസ്ഥാന ചെയര്മാന് വി വി അഗസ്റ്റിനും വര്‍ക്കിംഗ് ചെയര്മാന് ജോണി നെല്ലൂരും സംയുക്ത വാര്‍്ത്താക്കുറിപ്പില്‍ അറിയിച്ചു.
കക്കുകളിയും മീശയും നിരോധിച്ചതിനു ശേഷം മാത്രമേ ഇക്കൂട്ടര്‍ക്ക് ദി കേരള സ്റ്റോറിയെ കുറിച്ച് അഭിപ്രായം പറയാന്‍ അവകാശമുള്ളൂ. ഏതെങ്കിലും മത വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന കലാസൃഷ്ടികളോട് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിക്ക് യോജിപ്പില്ല. മതവികാരങ്ങളെ വ്രണപ്പെടുത്തുകയും മതവിദ്വേഷം ഉണര്‍ത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന ഏതൊരു കലാസൃഷ്ടിയെയും നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയുക്തമായ ജെ ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റികള്‍ മെയ് 31ന് മുന്‍പ് രൂപീകരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.