തിരുവല്ല:കെ.സുരേന്ദ്രന്റെ തിരുവല്ല നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഉദ്ഘാടനം പരുമല ബലിദാനി നഗറിൽ ഗംഭീര തുടക്കം. ശബരിമല വിശ്വാസ സംരക്ഷണത്തിന് ഭക്തർക്കൊപ്പം നിന്നതിന്റെ അസഹിഷ്ണുതയിൽ വീണ്ടും 242 കേസിൽ കൂടി കെ.സുരേന്ദ്രനെ ഇടത് സർക്കാർ പ്രതി യാക്കിയതിനെ ശക്തമായ പ്രതിഷേധമായിരുന്നു യാത്രയിൽ ഇരമ്പിയത്. ഈ നീക്കത്തിനെതിരെ പത്തനംതിട്ട സിവീൽ സ്റ്റേഷന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്ത് ഒരു മണിക്കൂർ വൈകിയെത്തിയ സുരേന്ദ്രനെ സ്വീകരിക്കാൻ നൂറ് കണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ളവരവാണ് കാത്ത് നിന്നത്. പ്രായമായ സ്ത്രീകൾ മോനെ ഭഗവാൻ കൂടെയുണ്ട് ആർക്കും മോനെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു കെട്ടിപിടിക്കുമ്പോൾ ശരണ മന്ത്രങ്ങളാലും വന്ദേമാതര വിളികളാലും അന്തരീക്ഷം മുഖരിതമായി.
ബിജെപി സംസ്ഥാന സമിതി കെ.ആർ. പ്രതാപചന്ദ്ര വർമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ. ചെയർമാൻ പ്രസന്ന കുമാർ കുറ്റൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് അശോകൻ കുളനട, കുരുവിള ജോർജ്, ഷാജി. ആർ. നായർ, ടി.ആർ.അജിത്ത് കുമാർ, മധു പരുമല എന്നിവർ പ്രസംഗിച്ചു. വിജയകുമാർ മണിപ്പുഴ, സുരേഷ് ഓടയ്ക്കൽ, എം.ഡി.ദിനേശ് കുമാർ, സന്തോഷ് സദാശിവമഠം, ഹരിഗോവിന്ദ്, പ്രദീപ് ആലംതുരുത്തി, ചന്ദുകുമാർ ,ശ്യാം മണിപ്പുഴ, ശ്യാം ചാത്തമല, നരേന്ദൻ ചെമ്പോലിൽ എന്നിവർ നേതൃത്വം നൽകി. കടപ്ര, നിരണം, നെടുമ്പ്രം, പെരീങ്ങര, തിരുവല്ല ടൗൺ പ്രദേശത്തുകൂടി പര്യടനയാത്ര കുറ്റൂരിൽ സമാപിച്ചു.