തൊടുപുഴ: വെഞ്ഞാറമൂട്ടില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊലപാതകം നടന്നതിന്റെ മറവില്‍ തൊടുപുഴയിലും കട്ടപ്പനയിലും കോണ്‍ഗ്രസ് ഓഫീസ് എറിഞ്ഞ തകര്‍ത്തത് സി പി എമ്മിന്റെ വികൃതമുഖം വെളിവാക്കുന്ന സംഭവം എന്ന് ഡീന്‍ കുര്യാക്കോസ് എംപി .സ്വര്‍ണക്കടത്തുകേസും, ലൈഫ് മിഷന് അഴിമതിയും, പി .എസ്. സി തട്ടിപ്പും, കണ്‍സള്‍ട്ടന്‍സി വിവാദങ്ങളുമായി മുഖം നഷ്ടപ്പെട്ട സിപിഎം ജനശ്രദ്ധ തിരിക്കുന്നതിനുള്ള സ്ഥിരം ശൈലിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സമൂഹത്തില്‍ അശാന്തി പടര്‍ത്തുന്ന ഇത്തരം ഫാസിസ്റ്റ് ശൈലിക്കെതിരെ ശക്തമായ പ്രതികരണം ഉയര്‍ന്നുവരുമെന്നും .ആക്രമണങ്ങളിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചൊതുക്കാം എന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന പോലീസ് ഗുണ്ടാസംഘങ്ങളും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുമ്പോള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി എന്നും എംപി പറഞ്ഞു.

