സോളാപുര്‍: പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ ബിജെപിയില്‍ ചേരുന്നതിനെ സൂചിപ്പിച്ച് കോണ്‍ഗ്രസിനും എന്‍സിപിക്കും അമിത് ഷായുടെ ഒളിയമ്പ്. മുഖ്യമന്ത്രി ഫഡ്നാവിസിന്റെ മഹാജനദേശ് യാത്രയുമായി ബന്ധപ്പെട്ട് സോളാപൂരില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യമന്ത്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ.
ശരത് പവാറിനും പ്രിഥ്വിരാജ് ചവാനും ഒഴിച്ച് മറ്റുള്ളവര്‍ക്കായി ബിജെപി വാതില്‍ തുറന്നുവച്ചാല്‍ അവരുടെ പാര്‍ട്ടികളില്‍ പവാറും ചവാനുമല്ലാതെ മറ്റാരുമുണ്ടാകില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്‍സിപി അധ്യക്ഷനാണ് ശരത് പവാര്‍. കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രിയാണ് ചവാന്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശുശീല്കുമാര് ഷിണ്ഡെയുടെ മണ്ഡലത്തില്‍ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ പരിഹാസം.


