എക്സിറ്റ് പോള്‍ ഫലങ്ങളും തുടര്‍നീക്കങ്ങളും ചര്‍ച്ച ചെയ്യാന്‍ ബിജെപി-കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ദില്ലിയില്‍ യോഗം ചേരുന്നു. എക്സിറ്റ് പോളുകളെ തള്ളി രാഹുൽ ഗാന്ധി രംഗത്തെത്തി.‘എക്സിറ്റ് പോൾ ‘മോദി പോൾ’ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ഫാൻ്റസി പോൾ ആണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.
എന്‍ഡിഎ 365, ഇന്ത്യ സഖ്യം 146, മറ്റുള്ളവര്‍ 32 ഇങ്ങനെയാണ് എക്സിറ്റ് പോള്‍ ഫലങ്ങളുടെ ദേശീയ ശരാശരി. ഏജന്‍സികളുടെ മേല്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും പുറത്ത് വിട്ട കണക്കുകളെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിരോധംഎക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നില്‍ ഓരോ ദേശീയ മാധ്യമങ്ങള്‍ക്കും ചില രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്ന് കെ സുധാകരന് പ്രതികരിച്ചിരുന്നു. എക്സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും ഇന്ത്യ മുന്നണി വിജയിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.


