ഇടതുകോട്ടയായ ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെ എല്ലായിടത്തും എല്‍ഡിഎഫ് മുന്നേറ്റം. എറണാകുളത്ത് യുഡിഎഫ് മുന്നേറ്റമാണ്. പത്തനംതിട്ട ജില്ലയിലും ആദ്യറൗണ്ടില്‍ ഇടത് മേല്‍ക്കൈ വ്യക്തം. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രം യുഡിഎഫ് മുന്നില്‍.
കൊല്ലത്ത് മുകേഷ് മുന്നിലാണ്. പത്തനംതിട്ടയില്‍ 5 ഇടത്തു എല്‍ഡിഎഫ്. പാലക്കാട് ഇ. ശ്രീധരന് ആദ്യറൗണ്ടില്‍ ലീഡ്. നേമത്ത് ലീഡ് നിലനിര്‍ത്തി കുമ്മനം. തൃശൂരില്‍ സുരേഷ്ഗോപില് മുന്നില്‍. കുന്നത്തുനാട്ടില്‍ വി.പി. സജീന്ദ്രന് മുന്നില്‍, ട്വന്റി20 മൂന്നാമത്. പൂഞ്ഞാറില്‍ ലീഡുയര്‍ത്തി എല്‍.ഡി.എഫ്, 2969 വോട്ടിനുമുന്നിലെത്തി.
കോട്ടയത്ത് എല്‍ഡിഎഫ് മുന്നേറ്റം പ്രകടം. പുതുപ്പള്ളിയും കോട്ടയവും ഒഴികെ എല്ലാ സീറ്റിലും ലീഡ്. ബാലുശേരിയില്‍ ധര്മജന് ബോള്‍ഗാട്ടി മുന്നില്‍. എം.കെ. മുനീര്‍ കൊടുവള്ളിയില്‍ പിന്നില്‍. അമ്പലപ്പുഴ ആദ്യറൗണ്ടില്‍ എല്‍ഡിഎഫിന് 1382 വോട്ട് ലീഡ്. ടി.പി.രാമകൃഷ്ണന് പേരാമ്പ്രയില്‍ പിന്നില്‍ ട്വന്റി ട്വന്റി ശക്തികേന്ദ്രമായ കുന്നത്തുനാട്ടില്‍ യുഡിഎഫ് മുന്നില്‍.
വടകരയില്‍ കെ.കെ.രമ ലീഡ് നിലനിര്‍ത്തുന്നു. പാലായില്‍ വീണ്ടും കാപ്പന് മുന്നില്‍, 1132 വോട്ടിന്റെ ലീഡുണ്ട് ഇപ്പോള്‍. നിലമ്പൂരില്‍ പി.വി.അന്‍വര്‍ 234 വോട്ടിനുമുന്നില്‍. തൃത്താലയില്‍ ബല്‍റാമിനാണ് ലീഡ്. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന് മൂന്നാമത്. യുഡിഎഫ് രണ്ടാമത്. ഉദുമയില്‍ യുഡിഎഫിന് 2724 വോട്ട് ലീഡ് ഉദുമയില്‍ യുഡിഎഫിന് 2724 വോട്ട് ലീഡ്.


