കണ്ണൂര്‍: പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയ വീഡിയോഗ്രഫി സംവിധാനത്തിന്റെ രഹസ്യാത്മകത നഷ്ടപ്പെടുത്തിയെന്ന് ചീഫ് ഇലക്ഷന് കമ്മീഷണര്‍ക്ക് പരാതിയുമായി കെ സുധാകരന്. രഹസ്യമായി സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യങ്ങള്‍ ജില്ലാ കളക്ടര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കി. ഭരണകക്ഷിയുടെ സ്വാധീനത്തിന് വഴങ്ങി എന്നും പരാതിയില്‍ പരാമര്‍ശം.

രഹസ്യമായി സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യങ്ങള്‍ എല്‍.ഡി. എഫ് പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കിയെന്നും ഭരണകക്ഷിയുടെ സ്വാധീനത്തിന് വഴങ്ങി എന്നും പരാതി വിശദമാക്കുന്നു. വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ക്ക് പുറമെ സിപിഎം വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് പരാതി.


