കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരി കളക്ടര്‍ പി കെ സുധീര്‍ബാബു മുമ്ബാകെ രണ്ട് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. എല്‍ ഡി എഫ് നേതാക്കളായ സി കെ ശശീധരന്, ടി ആര് രഘുനാഥന്, എംഎല്‍എമാരായ അഡ്വ കെ സുരേഷ് കുറുപ്പ്, സി കെ ആശ എന്നിവര്ക്കൊപ്പമാന് അദ്ദേഹം ചേംബറിലെത്തിയത്.
പത്രികാ സമര്‍പ്പണ നടപടികള്‍ പൂര്‍ത്തിയായതോടെ എല്‍ഡിഎഫ് പ്രചാരണം നാലാം ഘട്ടത്തിലേക്ക് കടന്നു. നാടൊന്നാകെ ഒഴുകിയെത്തി നല്കിയ പിന്തുണ വിജയം സുനിശ്ചിതമാക്കുമെന്ന് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന് പറഞ്ഞു. കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതോടെ പ്രവര്‍ത്തകര്‍ക്ക് ആവേശമായി. വരും നാളുകളില്‍ തീ പാറുന്ന വാക്കുകളുമായി ദേശീയ,സംസ്ഥാന നേതാക്കളുടെ സാന്നിധ്യവും മണ്ഡലത്തില്‍ ഇനിയുണ്ടാകും.