കൊച്ചി: സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായതോടെ പാര്‍ട്ടിക്കു കീഴിലുള്ള രണ്ട് പ്രധാന മാധ്യമ സ്ഥാപനങ്ങളിലെതടക്കം ഓഡിറ്റിങ് നടത്താന്‍ കെപിസിസി നിര്‍ദേശം. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ കണക്കുകളും പരിശോധിക്കാനാണ് പാര്‍്ട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജയ്ഹിന്ദ്, വീക്ഷണം, ആര്.ജി.ഐ.എസ് എന്നീ സ്ഥാപനങ്ങളിലെ കണക്കുകളാണ് പരിശോധിക്കുക. കരുണാകരന് ഫൗണ്ടേഷന് ഒഴികെയുള്ള മൂന്ന് സ്ഥാപനങ്ങളിലായി 35 കോടി രൂപയുടെ ബാധ്യത നിലവിലുണ്ട്.


