മൂവാറ്റുപുഴ: സംഘം ചേര്‍ന്ന് ആംബുലന്‍സില്‍ എത്തിയ യുവാക്കള്‍ വാഹനം നടു റോഡില്‍ നിര്‍ത്തി പരാക്രമം നടത്തി. ഇന്നലെ വൈകിട്ട് മൂന്നോടെ പ്രസ് ക്ലബ് ജംഗ്ഷനിലായിരുന്നു സംഭവം. യൂ ടേണ്‍ തിരിഞ്ഞു വന്ന ഓമിനി വാഹനത്തില്‍ ആംബുലന്‍സ് തട്ടുകയായിരുന്നു. തുടര്‍ന്ന് റോഡിന് നടുവിലായി ആംബുലന്‍സ് നിര്‍ത്തിയിട്ട് യുവാക്കള്‍ അലക്ഷ്യമായി ഡോര്‍ തുറന്ന് പുറത്തിറങ്ങി ബഹളം വെക്കുകയായിരുന്നു. റോഡിനു നടുവില്‍ ആംബുലന്‍സ് നിര്‍ത്തിയതോടെ ഇതുവഴിയുള്ള ഗതാഗതവും അല്പനേരം തടസ്സപ്പെട്ടു. ഇത് ചോദ്യം ചെയ്തവര്‍ക്ക് നേരെയും സംഘം തിരിഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇരുവാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ആംബുലന്‍സില്‍ ഡ്രൈവറും രോഗിയും രോഗിയുടെ ബന്ധുക്കളും മാത്രമേ സഞ്ചരിക്കാവൂ എന്നിരിക്കെ നാലംഗസംഘം രോഗി ഇല്ലാത്ത ആംബുലന്‍സില്‍ നഗരത്തില്‍ എത്തിയതും ദുരൂഹമാണ്. പായിപ്ര ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ആംബുലന്‍സ്.

