പാലക്കാട്: പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 45 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പൂജാരി വളപ്പില്‍ സ്വദേശി ദീലിപ് കുമാര്‍ ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ചാലിശ്ശേരിയില്‍ 16 വയസുകാരി ആത്മഹത്യ ചെയ്തത്.
സംഭവത്തിൽ ദുരൂഹത തോന്നിയ പോലീസ് അന്വേഷണം നടത്തിയതിനെ തുടർന്ന് ആണ് മനസിലായത്. സമൂഹ മാധ്യമം വഴി പെണ്‍കുട്ടി ഭീഷണിയ്ക്ക് വിധേയമായിട്ടുണ്ടെന്ന്. തുടര്‍ന്നാണ് 45 കാരനായ ദീലിപ് കുമാര്‍ അറസ്റ്റിലായത്. ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതായി ആണ് പോലീസ് കണ്ടെത്തിയത്.
തനിക്ക് 22 വയസാണെന്ന് പറഞ്ഞു പെണ്‍കുട്ടിയെ തെറ്റിധരിപ്പിക്കുകയായിരുന്നു. ഇയാളെ കളമശ്ശേരി കൊച്ചിന് യൂണിവേഴ്സിറ്റിക്കടുത്തുള്ള പൂജാരി വളപ്പിലെ വീട്ടിലെത്തിയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.


