കോട്ടയം: നായ്ക്കളുടെ കാവലില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിന് ജോര്‍ജ് രണ്ടാമതും പൊലീസിന്റെ കണ്മുന്നില്നിന്ന് കടന്നു . പൊലീസ് തിരച്ചിലിനിടെ ഇന്നലെ രാവിലെ മീനച്ചിലാറ്റില്‍ ചാടി രക്ഷപ്പെട്ടു. ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ പ്രതി എവിടേക്ക് പോയെന്ന് കണ്ടെത്താനായില്ല.
പൊലീസിനെ കണ്ട പ്രതി റോബിന് ജോര്‍ജ് മതില് ചാടിക്കടന്ന് ഇടവഴിയിലൂടെ ഓടി പ്രധാനപാതയില്‍ എത്തിയാണ് കടന്നുകളഞ്ഞത്.. പ്രതി പരിസരത്ത് തന്നെയുണ്ടെന്നും വരും മണിക്കൂറുകളില്‍ പിടിക്കാന്‍ കഴിയുമെന്നുമാണ് പൊലീസിന്റെ ആത്മവിശ്വാസം. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ആറു നായ്ക്കളെ ഉടമകളെത്തി തിരികെ കൊണ്ടുപോയി.
മുറിക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുന്ന അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കള്‍ റോബിന്റെതാണ്. ബാക്കിയുള്ള നായ്ക്കളെ ഉടമസ്ഥര്‍ വൈകാതെ കൊണ്ടുപോകും എന്നും സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.കോട്ടയം സ്വദേശികളായ റൊണാള്‍ഡോ,ജേക്കബ് എന്നീ രണ്ട് യുവാക്കളാണ് രാത്രി ഡോഗ് ഹോസ്റ്റലില്‍ എത്തി വിലകൂടിയ ഒരു നായയെയും മീനുകളെയും കടത്താന്‍ ശ്രമിച്ചത്.. റോബിന്റെ സുഹൃത്തുക്കള്‍ തന്നെയാണ് ഇവരെന്ന സംശയത്തില്‍ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. നിലവില്‍ പോലീസ് സംരക്ഷണയില്‍ ഡോഗ് ഹോസ്റ്റല്‍ അടച്ചിട്ടിരിക്കുകയാണ്


