ശ്രീനഗര്‍: ജമ്മു വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനം.വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലെ ടെക്നിക്കല്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്. രണ്ട് മിനിട്ട് വ്യത്യാസത്തില്‍ ശക്തവും ഉഗ്രവുമായ രണ്ടാമത്തെ സ്ഫോടനവുമുണ്ടായി. രണ്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ബോംബ് സ്ക്വാഡും ഫോറന്‍സിക് സംഘവും പരിശോധന തുടരുകയാണ്.
ജമ്മു വിമാനത്താവളത്തില്‍ റണ്‍വേയും എയര്‍ ട്രാഫിക് കണ്ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. സ്ഫോടനത്തിന് പിന്നില്‍ സാങ്കേതിക പ്രശ്നമാണോ അട്ടിമറിയാണോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്. ആളപായമോ നാശനഷ്ടമോ ഉള്ളതായി വ്യക്തമല്ല. വിമാനത്താവളത്തിൻ്റെ ഒരു കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ട്.


