ഇടുക്കി: കുളമാവ് ഡാമില്‍ മീന്‍പിടിക്കുന്നതിനിടെ കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുല്ലക്കാനം ചക്കിമാലി കോഴിപ്പുറത്ത് ബിജു (38)വിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ സഹോദരന് ബിനു(36)വിനായി തെരച്ചില്‍ തുടരുകയാണ്.
കാണാതായ ഭാഗത്തു നിന്നും അല്പം മാറി വേങ്ങാനം ഭാഗത്തുനിന്നാണ് ബിജുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാവിലെയാണ് ഇരുവരെയും കാണാതായത്. നാല് ഡിങ്കികളിലായി തൊടുപുഴ, മൂവാറ്റുപുഴ അഗ്നി രക്ഷാസേനകളുടെ 11 അംഗ ഡൈവിംഗ് വിദഗ്ധരും ഉള്‍പ്പെടുന്ന സ്കൂബാ ടീമും ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുമാണ് തെരച്ചില്‍ നടത്തുന്നത്.


