മെക്സികോസിറ്റി: മെക്സികോയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ 18 പേര് കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ സകാറ്റസിലാണ് സംഘർഷം ഉണ്ടായത്. സര്‍ക്കാര്‍ വക്താവ് റോകിയോ അഗുലാര് ആണ് സംഭവം സ്തികരിച്ചത്. മേഖലയിലെ മേധാവിത്വത്തിന് വേണ്ടി ഇരു സംഘങ്ങളും തമ്മില്‍ നടത്തിയ വെടിവെപ്പിനിടയിൽ ആയിരുന്നു കൊലപാതകങ്ങൾ നടന്നത്.
മെക്സികോയിലെ പ്രധാന നഗരങ്ങളായ സിനാലോ, ജാലിസോ എന്നീ സ്ഥലങ്ങളിലെ രണ്ട് മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള വെടിവെപ്പിലാണ് 18 പേര്‍ക്ക് ജീവന് നഷ്ടമായത്. 2006ന് ശേഷം മെക്സികോയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളില്‍ 300,000 പേര്‍ക്ക് ആണ് ജീവന് നഷ്ടമായത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടം തടയാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കും ആക്രമണങ്ങള്‍ തടയാന്‍ പലപ്പോഴും കഴിയാറില്ല.


