കോഴിക്കോട്: സംസ്ഥാന പൊലീസ് സേനയിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമായി. പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയില്‍ നിന്നും ഐജി പി വിജയനെ നീക്കി. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിന്റെ അന്വേഷണത്തില്‍ എടിഎസ് സംഘത്തിന്റെ നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സിന്റെ എംഡിയുടെ ചുമതലയില്‍നിന്നും അദ്ദേഹത്തെ നീക്കിയിട്ടുണ്ട്.