എറണാകുളം: കാന്റീന് നടത്തിപ്പിെന്റ പേരില്‍ യുവതിയെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത വരുത്തി കടന്നു കളഞ്ഞയാളെ പൊലീസ് പിടിയിൽ. ആലുവ മറിയപ്പടി ഭാഗത്ത് താമസിക്കുന്ന ഐക്കരക്കുടി വീട്ടില്‍ മുഹമ്മദ് റെനീഷാണ് (46) തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ചെറായിയില്‍ ഒളിവില്‍ കഴിയവെയാണ് പോലീസ് പിടിയിലായത്. പരാതിക്കാരിയായ യുവതിയുമൊത്ത് വാഴക്കാലയില്‍ ഒരുമിച്ച് താമസിച്ച് കാന്റീന് നടത്തുകയായിരുന്നു ഇയാള്‍. കാന്റീന് നടത്തിപ്പിനെന്ന വ്യാജേന പലരില്‍നിന്നായി പണം വാങ്ങിയിരുന്നു. പിന്നീട് പണം മടക്കി ലഭിക്കാന്‍ ആളുകള്‍ അന്വേഷിച്ചുവരാന്‍ തുടങ്ങിയപ്പോഴാണ് യുവതി കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. കാന്റീന് നടത്തിയിരുന്ന കെട്ടിടത്തിെന്റ വാടകയും നൽകിയിരുന്നുല്ല. വൃക്കദാനത്തിെന്റ പേരിലും ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.
തൃക്കാക്കര സി.ഐ ആര്. ഷാബുവിെന്റ നേതൃത്വത്തില്‍ എസ്.ഐമാരായ എന്‍.ഐ. റഫീഖ്, റോയി കെ. പുന്നൂസ്, സി.പി.ഒമാരായ ജാബിര്‍, രഞ്ജിത്, ഷബീര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.


