ശനിയാഴ്ച വൈകുന്നേരം തിരുവല്ല കടപ്രയലുള്ള തിയേറ്ററിലാണ് സംഭവം നടന്നത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ സുധീഷ് അടക്കമുള്ള സംഘത്തെ തീയേറ്റര്‍ ജീവനക്കാര്‍ പുറത്താക്കി. തുടര്‍ന്ന് പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സുധീഷും സുഹൃത്തുക്കളും ചേര്‍ന്ന് വടിവാള്‍ വെച്ച് മൂന്നുപേരെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിന് മുന്‍പേ സംഘം രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെങ്ങന്നൂരിലെ ലോഡ്ജില്‍ നിന്നാണ് സുധീഷിനെയും സുജിത്തിനെയും പിടികൂടിയത്. കേസിലെ രണ്ടാം പ്രതി നിഷാദ് ഒളിവിലണ്.
Home Kerala തിയേറ്ററില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നുപേരെ വടിവാള്‍ കൊണ്ട് വെട്ടി, രണ്ടുപേര്‍ അറസ്റ്റില്‍
തിയേറ്ററില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നുപേരെ വടിവാള്‍ കൊണ്ട് വെട്ടി, രണ്ടുപേര്‍ അറസ്റ്റില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം


