കോഴിക്കോട്: വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോടുനിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തുടര്‍ന്ന് ബസിന്റെ ഡ്രൈവര്‍ കോഴിക്കോട് കാരന്തൂര്‍ സ്വദേശി ഇബ്രാഹിം മച്ചിലിനെ യുവതിയുടെ പരാതിയിന്മേല് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോഴിക്കോട് നിന്നാണ് പരാതിക്കാരി ബസില്‍ കയറുന്നത്. ബസില്‍ തിരക്കായതിനാല്‍ സീറ്റ് ഒഴിവുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ ഡ്രൈവറുടെ നിര്‍ദേശപ്രകാരം ബസിന്റെ ബോണറ്റിലിരുന്ന് യാത്ര ചെയ്ത യുവതിയുടെ ശരീരത്തില്‍ ഇയാള്‍ സ്പര്‍ശിച്ചതായാണ് പരാതി. യുവതിയോട് ഇയാള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ബസില്‍ വച്ച് യുവതി വിഷയം ഉന്നയിച്ചതോടെ പോലീസ് സ്ഥലത്തെത്തി ഇവരുടെ പരാതി പരിശോധിക്കുകയായിരുന്നു. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.


