കോഴിക്കോട്: മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മുത്തപ്പന്‍പുഴയില്‍ അഭിലാഷിനെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ പൊലീസ് രണ്ട് എഫ്ഐആര്‍ തയ്യാറാക്കിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അഭിലാഷിനെതിരെ തയ്യാറാക്കിയ ആദ്യത്തെ എഫ്ഐആറില്‍ മതാപിതാക്കളെ മര്‍ദ്ദിച്ചെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാല്‍ പിതാവ് മരിച്ചിട്ടും വകുപ്പുകള്‍ മാറ്റിയില്ല. കൂടാതെ പിതാവിന്റെ മരണം അസ്വഭാവിക മരണമാണെന്ന് കാണിച്ച് കൊണ്ട് മറ്റൊരു എഫ്ഐആര്‍ തയ്യാറാക്കുകയും ചെയ്തു. ഇത് പ്രതിയെ സഹായിക്കാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ നടപടിയാണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായത്.


