തിരുവനന്തപുരം: കോവളം വെങ്ങാനൂരില്‍ യുവതി വാടകവീട്ടില്‍ തീകൊളുത്തി മരിച്ചു. വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചന (24) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് സുരേഷാണ് പിടിയിലായത്.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ ആയിരുന്നു ഭര്‍ത്താവ് രക്ഷപ്പെടാന്‍ നോക്കിയത്. ഒരു വര്‍ഷം മുൻപ് ആയിരുന്നു ഇവരുടെ വിവാഹം. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സുരേഷിന്റെ വീട്ടുകാര്‍ പണവും ഓഹരിയും ചോദിച്ചിരുന്നതായി അര്‍ച്ചനയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.


