കൊച്ചി: കടയില്‍ എത്തി എസ്ഐയുടെ പരാക്രമം. കട ഉടമയ്ക്കും കുടുബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 9 മണിയോടെ നെടുമ്ബാശ്ശേരി കരിയാട് കവലയിലാണ് സംഭവമുണ്ടായത്.കോഴിപ്പാട്ട് കൂള്‍ ബാര്‍ അടച്ചുകൊണ്ടിരിക്കുന്നതിനിടെ എത്തിയ എസ്ഐ കുടുംബത്തെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ്ഐ സുനിലാണ് കുടുംബത്തെ ആക്രമിച്ചത്. വൈദ്യപരിശോധനയില്‍ എസ്ഐ മദ്യ ലഹരിയിലായിരുന്നു എന്ന് തെളിഞ്ഞതോടെ ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നും ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി. അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തേക്കും.
കണ്ട്രോള് റൂം വാഹനത്തിന്റെ ചുമതലയുണ്ടായിരുന്ന എസ്ഐ ഇതേ വാഹനത്തില്‍ ഡ്രൈവര്‍ക്കൊപ്പമാണ് കടയില്‍ എത്തിയത്. തുടര്‍ന്ന് കടയുടമ കുഞ്ഞുമോൻ, ഭാര്യ എല്‍ബി, പത്തു വയസുകാരിയായ മകള്‍, കടയിലെ സഹായി ബൈജു. അവിടെയുണ്ടായിരുന്ന പിജെ ജോണി എന്നിവരെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. കുഞ്ഞുമോനും മകള്‍ക്കും ബൈജുവിനും പരുക്കേറ്റു. തുടര്‍ന്ന് ഇവര്‍ അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കരിയാട്ടില്‍ കത്തിക്കുത്തു നടക്കുന്നതായി വിവരം ലഭിച്ചെത്തിയതാണെന്ന് മര്‍ദനത്തിനിടെ എസ്ഐ പറയുന്നുണ്ടായിരുന്നെന്ന് എല്‍ബി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ എസ്ഐയെ തടഞ്ഞുവച്ചു. നെടുമ്ബാശ്ശേരി പോലീസ് എത്തി എസ്ഐയെ കസ്റ്റഡിയിലെടുത്തു. ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ്ഐ സുനിലാണ് കുടുംബത്തെ ആക്രമിച്ചത്.


