തിരുവനന്തപുരം: പീഡന പരാതി നൽകിയ തന്നെ ഫോൺ വിളിച്ച് ഒത്തുതീര്‍പ്പാക്കാൻ ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രന് എതിരെ നടപടി എടുക്കണമെന്ന് പരാതിക്കാരിയുടെ പിതാവ്. കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്നും ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ലെന്നും യുവതിയുടെ പിതാവ് പറഞ്ഞു. കേസ് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല.
ശശീന്ദ്രന് എതിരായ പരാതി അന്വേഷിക്കാന്‍ എന്‍ സി പി നിയോഗിച്ച അന്വേഷണ കമ്മിഷനെ കുറിച്ച് അറിയില്ല. പാര്‍ട്ടി പ്രവര്ത്തകന് എന്ന നിലയില്‍ കമ്മിഷന് ഉണ്ടെങ്കില്‍ സഹകരിക്കുമെന്നും യുവതിയുടെ പിതാവ് പ്രതികരിച്ചു.
അതേസമയം, സംഭവത്തില്‍ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. എന്‍ സി പി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കൈയില്‍ കയറി പിടിച്ചെന്നും വാട്സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.


