ചെന്നൈ: വർധിച്ചു വരുന്ന കോവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിൽ ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടി. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയത്. എന്നാല്‍ ചില ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ജില്ലകളെ മൂന്നായി തിരിച്ചാണ് ഇളവുകള്‍ നൽകിയിരിക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായ 11 ജില്ലകളില്‍ നിയന്ത്രണം കര്‍ശനമാണ്. ഈ ജില്ലകളിൽ ഇളവുകള്‍ നല്‍കിയിട്ടില്ല. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മൈയാലാടുദുരൈ തുടങ്ങിയ ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവില്ല. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും. ആവശ്യവസ്തുക്കള്‍ ആളുകള്‍ക്ക് ഫോണിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനും സൗകര്യമുണ്ട്.


