കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയിലില്‍ യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി മൃദുലിനാണ് വെട്ടേറ്റത്. വട്ടക്കുണ്ട് പാലത്തിന് സമീപത്തുളള തട്ടുകടയില്‍ നിന്ന് പുലര്‍ച്ചെ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മൃദുലിന്റെ തലയില്‍ 13 തുന്നലുകളാണുളളത്. പരപ്പന്‍ പൊയില്‍ സ്വദേശി വാടിക്കല്‍ ബിജു എന്ന ആളാണ് ആക്രമണം നടത്തിയതെന്നാണ് യുവാവിന്റെ മൊഴി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.