ആലപ്പുഴ: ഹരിപ്പാട് എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റും കേരള സര്‍വകലാശാല വൈസ് ചെയര്‍പേഴ്സണുമായ പി.ചിന്നുവിനെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദിച്ചതായി പരാതി. ഡി.വൈ.എഫ്.ഐ ബ്ലോക് ഭാരവാഹിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിക്കെതിരെയാണ് പരാതി. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. തലയ്ക്ക് മുറിവേറ്റ പി.ചിന്നുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്.എഫ്.ഐ പ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു പി.ചിന്നു. വഴിയില്‍വച്ച് ഇവരെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ഉണ്ണി ചിന്നുവിനെ മര്‍ദിച്ചതായാണ് പരാതി. ഉണ്ണിക്കൊപ്പം നിരവധി സി.പി.എം അനുഭാവികളും ഇവരെ മര്‍ദിച്ചതായി പറയുന്നു.