ഫൈസല്‍
മൂവാറ്റുപുഴ: സര്‍വ്വീസിലിരിക്കെ മരണപ്പെട്ട സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് പോലീസ് അസോസിയേഷന്റെ കൈതാങ്ങ്. കേരള പോലീസ് കെ.എ.പി.അഞ്ചാം ബറ്റാലിയനിലെ സേനാ അംഗവും മുളവൂര്‍ പുത്തന്‍പുരയില്‍ അബ്ദുല്‍ അസീസ് മരണപ്പെട്ടതിനെ തുടര്‍ന്ന് കേരള പോലീസ് അസോസിയേഷന് കെ.എ.പി അഞ്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അസീസിന്റെ കുടുംബത്തിന് കുടുംബ സഹായ നിധി വിതരണം ചെയ്തു. അസീസിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ കുടുംബ സഹായ നിധിയുടെ വിതരണം കെ.എ.പി. അഞ്ചാം ബറ്റാലിയന് കമാണ്ടന്റ് ബോബി കുര്യന് നിര്‍വ്വഹിച്ചു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് റ്റി.എസ്.ഷൈജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് സാലിഹ് സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് കമാന്ഡ്മാരായ സ്റ്റാര്‍ മോന് ആര്.പിള്ള, പി.ഒ.റോയ്, അസോസിയേഷന് ഭാരവാഹികളായ പീര്‍ മുഹമ്മദ്, ശിവകുമാര്‍, എം.എം. ഉബൈസ്, പി.എ.ഷിയാസ് എന്നിവര്‍ സംമ്പന്ധിച്ചു.