ഇടുക്കി: ഇടുക്കി തങ്കമണിയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. പത്തനാപുരം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഷീബയെയാണ് തട്ടിക്കൊണ്ട് പോയത്. ഇരുവരും മിശ്ര വിവാഹിതരാണ്. രഞ്ജിത്തിനെയും വീട്ടിലുളളവരെയും മര്‍ദ്ദിച്ച ശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്.
പരാതിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അനീഷ് ഖാന്, യദുകൃഷ്ണന് എന്നിവരുള്‍പ്പെടെ 13 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതിനാണ് കേസെടുത്തത്.


