പാലക്കാട്: മുറുക്ക് കമ്പനിക്ക് ഹെല്‍ത്ത് കാര്‍ഡ് നല്കാന് കൈക്കൂലി വാങ്ങിയതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി മാത്യൂസാണ് വിജിലന്‍സിന്റെ പിടിയിലായത്. ഇതോടൊപ്പം പരിശോധന കൂടാതെ വിതരണം ചെയ്ത 18 ഹെല്‍ത്ത് കാര്‍ഡുകളും സംഘം പിടിച്ചെടുത്തു.
കാര്‍ഡ് അനുവദിക്കുന്നതിനായി ആവശ്യപ്പെട്ട കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.ആദ്യം ഉടമയോട് ആവശ്യപ്പെട്ട 10,000 രൂപ ഇയാള്‍ കൈപ്പറ്റി. വീണ്ടും തുക അവശ്യപ്പെട്ടതോടെയാണ് അപേക്ഷകന് വിജിലന്‍സിനെ വിവരം അറിയിച്ചത്. വാഴ്യാഴ്ച വൈകിട്ട് എഴരയോടെ പണം വാങ്ങുമ്പോഴാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്.


