കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാൻ ഇട്ട് കിടന്ന് ഉറങ്ങിയ ആൾ പിടിയിൽ. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത് . രാവിലെ ബീച്ചിൽ വ്യായാമത്തിന് എത്തിയ ആളുകളാണ് ഇയാളെ ആദ്യം കണ്ടത് . മുഹമ്മദ് റാഫി നേരത്തെയും കഞ്ചാവ് കേസുകളിൽ പ്രതിയാണ്.
കോഴിക്കോട് ഏറ്റവും കൂടുതൽ ആളുകൾ , എത്തുന്ന സ്ഥലത്താണ് , ഒരാൾ പരസ്യമായി കഞ്ചാവ് ഉണക്കാൻ ഇട്ട ശേഷം കിടന്ന് ഉറങ്ങുന്നത് . രാവിലെ നടക്കാൻ എത്തിയ ആളുകൾക്ക് സംശയം തോന്നിയതോടെ പൊലീസിൽ വിവരം അറിയിച്ചു . ഉടൻ വെള്ളയിൽ പൊലീസിൽ വിവരം അറിയിച്ചു .
ഇവർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഉണക്കാൻ ഇട്ടത് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത് . പിന്നാലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു . വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത് . സ്ഥിരം കഞ്ചാവ് കേസിൽ പ്രതിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ് . പിന്നീട് കോടതിയിൽ ഹാജരാക്കും . അതേസമയം , നിരന്തരം പൊലീസ് പട്രോളിങ് നടക്കുന്ന മേഖലയിൽ ഒരാൾ കഞ്ചാവുമായി കിടന്ന് ഉറങ്ങിയതോടെ , പൊലീസിനെതിരെ വിമർശനവും ഉയരുന്നുണ്ട് .


