സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല. സ്വാതന്ത്ര്യ ദിനമായതിനാലാണ് ഇന്നത്തെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കിയത്. വ്യാപാര സ്ഥാപനങ്ങൾക്കും പൊതു ഗതാഗതത്തിനും അനുമതി നൽകിയിട്ടുണ്ട്. അതേസമയം, മദ്യശാലകൾ തുറക്കില്ല. ആൾക്കൂട്ടം ഒഴിവാക്കാൻ പോലീസിൻ്റെ കർശന പരിശോധന ഉണ്ടാകും.
മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിൽ ലോക്ഡൗൺ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ ആണ് അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കിയത്.