തിരുവനന്തപുരം: വീട്ടില്‍ വെള്ളം ചോദിച്ചെത്തി എണ്‍പതുകാരിയെ ബലാത്സംഗം ചെയ്ത 42കാരന് അറസ്റ്റില്‍. വെട്ടുകാട് ബാലനഗര്‍ ഈന്തിവിളാകം സ്വദേശി പൊടിയന് എന്ന രഞ്ജിത്ത്ാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
വയോധികയുടെ വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ ശേഷം ഇയാള്‍ അവരെ കടന്നുപിടിച്ച് ആക്രമിക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് വലിയതുറ പൊലീസ് പറഞ്ഞു. വൃദ്ധയുടെ നിലവിളി കേട്ട് നാട്ടുകാരും പരിസരവാസികളും ഓടിയെത്തിയതോടെ രഞ്ജിത്ത് സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു.
ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞ രഞ്ജിത്തിനെ പിടികൂടിയത്. പിടിയിലായ പ്രതി ബലാത്സംഗം, അടിപിടി, കഞ്ചാവ് വില്‍പ്പന അടക്കമുളള കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പരിക്ക് പറ്റിയ വൃദ്ധ ഇപ്പോഴും ചികിത്സയിലാണ്.


