കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും. സ്ഫോടനത്തിന് ഉപയോഗിച്ച പെട്രോള്‍ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് ഇനി തെളിവെടുക്കാനുള്ളത്. ഇന്നലെ തൃശൂര്‍ കൊരട്ടിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ടുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. മൂന്ന് ദിവസം കൂടി കസ്റ്റഡി കാലാവധിയുണ്ട്. ഈ മാസം 15 നാണ് ഡൊമിനിക് മാര്‍ട്ടിനെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടത്. കസ്റ്റഡി നീട്ടുന്നതിനായി അപേക്ഷ സമര്‍പ്പിക്കും. സംഭവത്തില്‍ ഇതുവരെ മറ്റ് ആളുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല അന്വേഷണസംഘത്തിന്. കേസില്‍ വിദേശത്തുള്ളവരുടെ സഹായം ഡോമനിക് മാര്ട്ടിന് ലഭിച്ചിട്ടുണ്ടോ എന്ന് എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
കളമശ്ശേരി സ്ഫോടനത്തിന്റെ നിര്‍ണായക തെളിവുകള്‍ ഇന്നലെയാണ് പൊലീസ് കണ്ടെടുത്തത്. പ്രതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്നാണ് കേസിലെ നിര്‍ണായക തെളിവായ നാല് റിമോട്ടുകള്‍ കണ്ടെടുത്തത്. ഈ റിമോട്ടുകള്‍ ഉപയോഗിച്ചാണ് കളമശ്ശേരിയില്‍ മാര്ട്ടിന് സ്ഫോടനം നടത്തിയതെന്ന് പൊലീസ് പറയുന്നത്. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തില്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാര്ട്ടിന് വാഹനത്തിനുള്ളില്‍ റിമോട്ടുകള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറില്‍ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകള്‍ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തത്.
സ്ഫോടനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം തെളിവെടുപ്പില്‍ കണ്ടെത്തിയത്. മാര്ട്ടിന് കീഴടങ്ങാനെത്തിയ സ്കൂട്ടര്‍ കൊടകര പൊലീസ് സ്റ്റേഷനിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സ്കൂട്ടറില്‍ നിന്ന് നാല് റിമോര്‍ട്ടുകള്‍ മാര്ട്ടിന് എടുത്തു നല്‍കുകയായിരുന്നു. വെള്ള കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു റിമോര്‍ട്ടുകള്‍. നാലു റിമോര്‍ട്ടുകളില്‍ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയിട്ടുള്ളത


