കൊച്ചി: കേരളത്തില്‍ ഐഎസ് മാതൃകയില്‍ തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍.എന്‍ഐഎയുടെ പിടിയിലായ തൃശൂര്‍ സ്വദേശി നബീല്‍ അഹമ്മദ് മൊഴി നല്കി. ഇതിനായി പെറ്റ് ലവേഴ്സ് എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചു. പണത്തിനായി തൃശൂരും പാലക്കാടുമുള്ള ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടെന്നും നബീല്‍ മൊഴിനല്‍കി.വിദേശത്തേയ്ക്ക കടക്കാന്ശ്രമിക്കുന്നതിടെ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നാണ് നബീലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

