പത്തനംതിട്ട: പന്തളത്ത് വാടക വീട്ടില്‍ യുവതിയെ ഒപ്പം താമസിക്കുന്നയാള്‍ തലക്കടിച്ച് കൊലപ്പെടുത്തി തലക്കടിച്ച് കൊലപ്പെടുത്തി. പന്തളം പൂഴിക്കാട് ചിറമുടിയില്‍ വാടകയ്ക്ക് താമസിക്കുന്ന മുളക്കുഴി സ്വദേശി സജിതയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.
42കാരിയായ യുവതിയെ കൂടെ താമസിക്കുന്ന വെളളറട സ്വദേശി ഷൈജു മരക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. യുവതിയെ രാത്രിയോടെ പന്തളം സിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.


